
മുണ്ടക്കയം : ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണിന്റെ നേതൃത്വത്തിൽ ബാലികാദിനാചരണം ആചരിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് സി.ഡി.പി.ഒ.എം ബിന്ദു റാണി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ താര മോബിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ നിതാ ജോർജ്, ദീപ സോമൻ , സിന്ധു എസ് , ലിറ്റി എബ്രഹാം, ദീപ ദാസ്, റാണിമോൾ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് മരിയൻ കോളേജ് വിദ്യാർത്ഥികൾ പൊൻവാക്ക് പദ്ധതിയെക്കുറിച്ച് ഡിബേറ്റ് സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |