SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

നവീകരിച്ച മസ്ജിദ് ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
masjid

പൊൻകുന്നം: നവീകരിച്ച മുഹിയിദീൻ ജുമാമസ്ജിദ് പാളയം പള്ളി ചീഫ് ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അനൂപ്ഖാൻ കല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പിയും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും ഉപഹാരസമർപ്പണം നടത്തി. പൊൻകുന്നം ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ഹാദി ഫാളിൽ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ, ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, എസ്.എൻ.ഡി.പി.യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, ഹോളിഫാമിലി വികാരി ഫാ.തോമസ് പൂവത്താനിക്കുന്നേൽ, മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് അസീസ് ബഡായി, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി പ്രസിഡന്റ് പി.എം.അബ്ദുൽസലാം പാറക്കൽ, എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, സി.പി.എം ജില്ലാകമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ, ബി.ജെ.പി ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി.ഹരിലാൽ, പഞ്ചായത്തംഗങ്ങളായ ഷാക്കി സജീവ്, ലേഖാ സാബു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടോമി ഡൊമിനിക്, ജമാഅത്ത് വൈസ് പ്രസിഡന്റ് പി.എം.ഇസ്മായിൽ പുതുപ്പറമ്പിൽ, കമ്മിറ്റിയംഗം അബ്ദുൽ റസാക്ക്, പി.കെ.എസ്, ട്രഷറർ കെ.എ.സലിം കാവാലിമാക്കൽ, ജമാഅത്ത് സെക്രട്ടറി പി.എസ്.അബ്ദുൽമജീദ്, ജുനൈദ് ഹിദായത്ത് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM, INAGURATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY