
തലയോലപ്പറമ്പ് : എം.ജി സർവകലാശാലയുടെ പ്രഥമ എൻ.എസ്.എസ് കലോത്സവം തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ സിൻഡിക്കേറ്റ് അംഗം ഡോ. എ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. എൽദോസ് കെ.ജോയ്, ഡോ. വിൽസൺ കെ.തോമസ്, ഡോ. ജി.രാജശ്രീ, ഡോ. ടി.ആർ.രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 50 എൻ.എസ്.എസ് യൂണിറ്റുകളിൽനിന്നായി അറുന്നൂറോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |