SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 AM IST

സാബു തോമസ് വിസിറ്റിംഗ് പ്രൊഫസർ.

sabu

കോട്ടയം . എം ജി സർവകലാശാലാ വൈസ് ചാൻസലർ സാബു തോമസിന് കസാഖ്സ്ഥാനിലെ സാത്ബയേവ് സർവകലാശാലയുടെ വിസിറ്റിംഗ് പ്രൊഫസർ പദവി. പോളിമെർ സയൻസ്, നാനോസയൻസ്, നാനോ ടെക്‌നോളജി മേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മൂന്നു വർഷത്തേക്ക് അദ്ദേഹത്തെ വിസിറ്റിംഗ് പ്രൊഫസറായി നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം സാത്ബയേവ് സർവകലാശാലയിൽ പ്രഭാഷണ പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. നാനോ ടെക്‌നോളജി മേഖലയിൽ രണ്ട് സംയുക്ത ഗവേഷണ പരിപാടികളിൽ എം ജി, സാത്ബയേവ് സർവകലാശാലകൾ നിലവിൽ സഹകരിക്കുന്നുണ്ട്. ക്ലാസുകൾ എടുക്കുന്നതിനു പുറമെ എം ജി സർവകലാശാലയുമായുള്ള സഹകരണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് സാബു തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.