വൈക്കം . ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കായിക പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, നീന്തൽ, ഷട്ടിൽ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിലെ 15നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ജനുവരി അഞ്ചിന് വൈകിട്ട് നാലിന് മുൻപായി ബ്ലോക്ക് ഓഫീസിൽ സമർപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |