കോട്ടയം . കരൂർ ഗ്രാമപഞ്ചായത്തിലെ 'ഗംഗ' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 30 ന് കാഞ്ഞിരത്തുംപാറയിൽ ജോസ് കെ മാണി എംപി നിർവഹിക്കും. തോമസ് ചാഴികാടൻ എം പി അദ്ധ്യക്ഷത വഹിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു തുടങ്ങിയവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്തിലെ അന്തിനാട്, പയ്യപ്പാർ വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഈ വാർഡുകളിലെ കാഞ്ഞിരത്തുംപാറ, മാതാളിപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. നിലവിൽ 104 വീടുകളിൽ പൈപ്പ് കണക്ഷൻ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |