കോട്ടയം . കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 3,16,000 രൂപ ഉപയോഗിച്ച് എസ് സി വിഭാഗങ്ങൾക്ക് 90 വാട്ടർ ടാങ്കുകളും 4,10,000 രൂപ വകയിരുത്തി 80 എസ് സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും 30,000 രൂപ വകയിരുത്തി അഞ്ച് എസ് ടി വിദ്യാർത്ഥികൾക്ക് അലമാരയും നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ ബി സ്മിത, രശ്മി വിനോദ്, കെ വി സുകുമാരി, അർച്ചന കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |