എരുമേലി . മകരവിളക്ക് ദർശനത്തിനായുള്ള തീർത്ഥാടകരുടെ തിരക്ക് ശബരിമലയിൽ നിയന്ത്രണാതീതമായതോടെ പൊലീസ് എരുമേലിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധം. പൊലീസ് സ്റ്റേഷൻ റോഡിന് സമീപം പ്രധാന പാതയിൽ തീർത്ഥാടകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ശബരിമല, പമ്പ, നിലക്കൽ അടക്കം തിരക്ക് വർദ്ധിക്കുകയും, പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പരമ്പരാഗത കാനനപാതയിലെ യാത്രയ്ക്കെത്തിയ തീർത്ഥാടകരെ പൊലീസ് എരുമേലിയിൽ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നേരിട്ട് ചർച്ച നടത്തിയതോടെ തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിച്ച് വാഹനങ്ങളിലേക്ക് മടങ്ങി. പാർക്കിംഗ് ഗ്രൗണ്ടുകൾ എല്ലാം പൊലീസ് വടം വലിച്ച് കെട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |