കോട്ടയം: സംസ്ഥാന ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് ക്ഷീര കർഷകൻ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ലിയു.എഫ്, കെ.എൽ.ഡി.ബി മേഖലയുമായി ബന്ധപ്പെട്ടുള്ള പരാതി തീർപ്പാക്കുന്നതിന് ജില്ലാതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. ക്ഷീരവികസന/മൃഗസംരക്ഷണ വകുപ്പ്, മിൽമ, ക്ഷീരസാന്ത്വനം, ഇൻഷുറൻസ്, കേരള ക്ഷീരകർഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു / കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന - വേതനവ്യവസ്ഥകൾ, മിൽമ സംഘങ്ങൾ/ വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവ സംബന്ധിച്ച പരാതികൾ 21നകം ഈരയിൽക്കടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നൽകണം. ഫോൺ: 0481 2562768.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |