കോട്ടയം: സ്‌കൂൾ പാചക തൊഴിലാളികളോടുള്ള സർക്കാരിന്റെ ശത്രുത അവസാനിപ്പിക്കുക, അവധിക്കാല ആനുകൂല്യം മുഴുവൻ തൊഴിലാളികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ പാചക തൊഴിലാളികൾ കോട്ടയം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ ബി. രാമചന്ദ്രൻ, സിന്ധു രാജീവ്, മേഴ്‌സി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |