പെരിയ: തെയ്യത്തെ അറിയാൻ അവസരമൊരുക്കി കേരള കേന്ദ്ര സർവകലാശാലയിൽ ഫോട്ടോ പ്രദർശനം. മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയും കാസർകോട് അണിഞ്ഞ സ്വദേശിയുമായ ദേവദർശനാണ് മലയാള വിഭാഗം സംഘടിപ്പിച്ച ഫോക്ലോർ സിമ്പോസിയത്തിന്റെ ഭാഗമായി ദേവദർശനം എന്ന പേരിൽ പ്രദർശനം ഒരുക്കിയത്. കളിയാട്ടക്കാലങ്ങളിൽ കാസർകോട്, കണ്ണൂർ ജില്ലകളിലൂടെ സഞ്ചരിച്ച് ദേവദർശൻ പകർത്തിയ ഫോട്ടോകൾ കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിച്ചു. അപൂർവ്വമായി കെട്ടിയാടാറുള്ള തെയ്യങ്ങൾ ഉൾപ്പെടെ വിവിധ തെയ്യങ്ങൾ, മുഖദർശനം, ഭാവങ്ങൾ, ചമയം തുടങ്ങിയവയായിരുന്നു പ്രധാന ആകർഷണം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രദർശനം കൗതുകത്തോടൊപ്പം തെയ്യത്തെ പഠിക്കാനുള്ള അവസരവുമായി. കുട്ടിക്കാലം മുതൽ തെയ്യം കണ്ടാണ് വളർന്നത്. ഇപ്പോൾ തെയ്യം കാണുന്നതിനൊപ്പം പകർത്താനും പഠിക്കാനും ശ്രമിക്കുന്നു. കളിയാട്ട സ്ഥലങ്ങളിലേക്കുള്ള ഓരോ യാത്രയും ആവേശവും ആത്മസംതൃപ്തിയുമാണ് നൽകുന്നത്. ദേവദർശൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |