കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ 7081 വിദ്യാർത്ഥികൾക്ക് ഇനി ദിവസവും പ്രഭാതഭക്ഷണം സ്കൂളുകളിൽ ലഭിക്കും. ഉമ തോമസ് എം.എൽ.എ ആവിഷ്‌കരിച്ച സുഭിക്ഷം തൃക്കാക്കര പദ്ധതിയിലാണ് പ്രഭാതഭക്ഷണം നൽകുക. 28 സർക്കാർ, എയ്ഡഡ് എൽ.കെ.ജി, യു.കെ.ജി, എൽ.പി, യു.പി സ്‌കൂളുകളിൽ പഠിക്കുന്ന 7,081 വിദ്യാർത്ഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ബി.പി.സി.എൽ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 98ലക്ഷംരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 165 അദ്ധ്യയനദിനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കും. ഉദ്ഘാടനം ആഗസ്റ്റ് നാലിന് രാവിലെ 9ന് ഇടപ്പള്ളി ബി.ടി.എസ് എൽ.പി സ്‌കൂളിൽ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും ആരോഗ്യകരമായ പഠനാന്തരീക്ഷത്തിനും പോഷകാഹാരത്തിന്റെ പ്രാധാന്യം അനിവാര്യമാണ്. അത് ഉറപ്പ് നൽകാനാണ് പദ്ധതിയെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |