SignIn
Kerala Kaumudi Online
Thursday, 18 April 2024 9.52 PM IST

ഇടുക്കി തമിഴ്നാടിന് വിട്ടു കൊടുക്കണം.

pc

കോട്ടയം . വന്യമൃഗങ്ങൾ പെരുകി നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുന്നത് ഒഴിവാക്കാൻ അവയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചി വിറ്റ് സർക്കാർ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്. ഇതിനെ എതിർക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണം. നാലുവർഷത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ 105 പേരാണ് മരിച്ചത്. ഇടുക്കി ജില്ല സമ്പൂർണ വനമായി മാറ്റി കോടികളുടെ കാർബൺ ഫണ്ട് തട്ടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ജില്ലയിലെ കർഷകരുടെയും മുല്ലപ്പെരിയാർ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ല തമിഴ്നാടിന് വിട്ടു നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.