SignIn
Kerala Kaumudi Online
Saturday, 20 April 2024 6.20 AM IST

ഐ എസ് ഒ സർട്ടിഫക്കേഷൻ.

iso

കോട്ടയം . മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ എസ് ഒ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ പി കെ ജയശ്രീ പറഞ്ഞു. സർട്ടിഫിക്കേഷനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഐ എസ് ഒ 9001:2015 സർട്ടിഫിക്കേഷൻ നേടാനുള്ള നടപടികളാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ കളക്ടറുടെ കാര്യാലയം ഐ എസ് ഒ നിലവാരത്തലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ ജീവനക്കാർക്കുള്ള പരിശീലനങ്ങളും റെക്കോഡ് റൂം നവീകരണം, ക്രമീകരിക്കൽ, ഓഫീസ് നവീകരണം, ശുചീകരണം അടക്കമുള്ള പ്രവർത്തികളും ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.