കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നാളെ കാലിക്കറ്റ് ബീച്ചിന് സമീപത്തെ ആസ്പിൻ കോർട്ട് യാർഡിൽ വിസ്ത 23 എന്ന മെഗാഫെസ്റ്റ് സംഘടിപ്പിക്കും. വാർഷിക മാനേജ്മെന്റ് മീറ്റിൽ വൈവിദ്ധ്യമാർന്ന മാനേജ്മെന്റ് പരിപാടികൾ, വിദ്യാഭ്യാസ എക്സ്പോകൾ, തൊഴിൽമേള എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്രഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 50 ൽ പരം കമ്പനികളും 2500 ലധികം തൊഴിലവസരങ്ങളും ഉണ്ടാവും. രാവിലെ 10 മണി മുതലാണ് ഫെസ്റ്റ്. www.vista2k23.com വഴി മാനേജ്മെന്റ് വിദ്യാർത്ഥികൾക്കും, തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. വാർത്താസമ്മേളനത്തിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോർഡിനേറ്റർ അബൂബക്കർ സിദ്ദിഖ്, മുഹമ്മദ് നിയാസ്, എസ്. സൈമൺ, ഹൃദ്യ, ദിൽഷ, മനോജ് കൊടുവള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |