ആലപ്പുഴ: പാതി വഴിയിൽ പഠനം മുടങ്ങിയവരെ കണ്ടെത്താൻ കോളേജ് വിദ്യാർത്ഥികൾ സർവേ തുടങ്ങി.അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനും നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി എന്നീ തുല്യതാകോഴ്‌സുകളിലേക്ക് പഠിതാക്കളെ കണ്ടെത്തുന്നതിനും സർവേ വഴി സാധിക്കും.
അക്ഷരകേരളം എന്ന പേരിൽ നടക്കുന്ന ജനകീയ വിദ്യാഭ്യാസ സർവേയ്ക്ക് നാഷണൽ സർവീസ് സ്കീം വോളമന്റിയർമാരാണ് നേതൃത്വം നൽകുന്നത്.ഓരോ കോളേജിലെയും എൻ എസ് എസ് യൂണിറ്റ് രണ്ടുവീതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏറ്റെടുക്കും.ജില്ലയിൽ 23 യൂണിറ്റുകളിലായി 1500 ന് മേൽ വോളന്റിർമാർ ഉണ്ട്.
സർവേയിലൂടെ കണ്ടെത്തുന്നവരെ തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യും. ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പഠിതാക്കൾക്കാവശ്യമായ ഫീസ് തുക കണ്ടെത്തും.
സർവേ സംബന്ധിച്ച് വോളൻ്റിയർമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ .എസ്.ആർ രാജീവ് അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എസ്.താഹ, അസി.കോർഡിനേറ്റർ എസ്.ലേഖ എന്നിവർ സംസാരിച്ചു.എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ എം.വി പ്രീത സ്വാഗതവും പ്രോഗ്രാം ഓഫീസർ സനൂപ് ശിവരാമൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |