SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.18 AM IST

ഐസ് കാൻഡിയിൽ കൃത്രിമ മധുരം; 25000 രൂപ പിഴയും മൂന്നുമാസം തടവും

Increase Font Size Decrease Font Size Print Page
ice-candy

കോഴിക്കോട്: ഐസ് കാൻഡിയിൽ കൃത്രിമനിറം ചേർത്ത് വിൽപ്പന നടത്തിയ സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും. മുക്കം കാരശ്ശേരിയിൽ അന്നു ഐസ്ക്രീം സ്ഥാപനത്തിനാണ് സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വിൽപ്പന നടത്തിയതിന് താമരശ്ശേരി ഒന്നാം ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. 2016 മാർച്ചിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.

സ്ഥാപനത്തിൽ നിന്നും ഐസ് കാൻഡി സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലത്തിൽ സാക്കറിൻ സോഡിയം കണ്ടെത്തുകയും മനുഷ്യജീവൻ ഹാനികരമായ അൺസേഫ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാൻഡി, ഐസ് ക്രീം മുതലായവയിൽ സക്കാരിൻ സോഡിയം പോലുളള കൃതിമ മധുരം ചേർക്കാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.

ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് വിവിധ കോടതികളിലായി 150ലധികം പ്രോസിക്യൂഷൻ കേസ് നടന്നുവരികയാണ്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.