SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.42 AM IST

കുന്ദമംഗലം ഉപജില്ല കായികമേള തുടങ്ങി

Increase Font Size Decrease Font Size Print Page
kunnamangalamnnews
കുന്ദമംഗലം ഉപജില്ല കായിക മേളയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ നിർവഹിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ കായികമേളയുടെ അത്‌ലറ്റിക്സ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് പതാകയുയർത്തി. ഉപജില്ലയിലെ 50 സ്കൂളുകളിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ ഉള്ള 1500 ലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. എച്ച്.എം ഫോറം കൺവീനർ യൂസഫ് സിദ്ദിഖ്, ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഹരിദാസൻ, ജോയിന്റ് സെക്രട്ടറി അൻവർ സാദിഖ്, രഞ്ജിത്ത് ചാക്കോ, ഇ.പ്രമോദ് , എ കെ മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.