കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സമാപിച്ചു. കിലുക്കം 2025 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് മൈമൂന കടുക്കാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ ആദ്യ വീൽ ചെയർ മോഡൽ രമ്യ ഗണേഷ് മുഖ്യ അതിഥിയായി.എം കെ നദീറ, എൻ അബൂബക്കർ, ഷിയോലാൽ, സുബിത തോട്ടഞ്ചേരി, ഷൗക്കത്ത്, ബാബുനെല്ലുളി, മാധവൻ, ലിജി പുൽക്കുന്നുമ്മൽ, ശിവദാസൻ നായർ, കെ ജയശ്രീ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നായി അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |