SignIn
Kerala Kaumudi Online
Sunday, 22 February 2026 7.29 PM IST

ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജയന്തി ആഘോഷിച്ചു

Increase Font Size Decrease Font Size Print Page
ww
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പുസ്തക പ്രകാശനവും സെമിനാറും മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: 250 പുസ്‌തകങ്ങൾ രചിച്ച് സാഹിത്യചരിത്രത്തിൽ തന്റേതായ ഇടം നേടിയ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചു. കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പി.ആർ. നാഥൻ അദ്ധ്യക്ഷനായി.

ശ്രീധരൻ പിള്ള രചിച്ച 'വൃക്ഷ ആയുർവേദ, ആൾറ്റിറ്റ്യൂൾസ് ഒഫ് ദി ആൾമൈറ്റി' എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരി, ആക്ട് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ ഡോ.കെ.പി. സുധീര, അബ്രഹാം മാത്യു, ഡോ. ശ്രീശെെലം ഉണ്ണിക്കൃഷ്ണൻ, കെ. മോഹൻദാസ്, മിഹിർ വർദ്ധൻ, ഡോ.എൻ.ആർ. മധു, ഡോ. കെ.വി. തോമസ്, ആചാര്യ എ.കെ.ബി. നായർ, അനീഷ് രവീന്ദ്ര, ഹരി എസ്.കർത്ത, ടീയെച്ച് വത്സരാജ്, അഡ്വ. അർജ്ജുൻ ശ്രീധർ, അഡ്വ. അരുൺ കൃഷ്ണധൻ എന്നിവർ പ്രസംഗിച്ചു. എം.പി. ഇമ്പിച്ചഹമ്മദ് സ്വാഗതവും എസ്.എം. രാജേഷ് നന്ദിയും പറഞ്ഞു.

ശ്രീ​ധ​ര​ൻ​ ​പി​ള്ള​യു​ടെ​ ​കൃ​തി​ക​ൾ​ ​മി​ക​ച്ച​ ​വാ​യ​നാ​നു​ഭ​വം​:​ ​മേ​യർ

കോ​ഴി​ക്കോ​ട്:​ ​മാ​റ്റ​ത്തി​ന് ​ഇ​ടം​ ​ന​ൽ​കു​ന്ന​ ​വാ​യ​നാ​നു​ഭ​വം​ ​സ​മ്മാ​നി​ക്കു​ന്ന​ ​പു​സ്ത​ക​ങ്ങ​ളാ​ണ് ​ഗോ​വ​ ​ഗ​വ​ർ​ണ​ർ​ ​അ​ഡ്വ.​ ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​യു​ടേ​തെ​ന്ന് ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​പ​റ​ഞ്ഞു.​ ​കാ​ലി​ക്ക​റ്റ് ​ട​വ​റി​ൽ​ ​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​ ​'​വൃ​ക്ഷ​ ​ആ​യു​ർ​വേ​ദ,​ ​ആ​ൾ​റ്റി​റ്റ്യ​ഡ് ​ഓ​ഫ് ​ദി​ ​ആ​ൾ​മൈ​റ്റി​'​ ​എ​ന്നീ​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​വൃ​ക്ഷ​ത്തി​ന് ​ചി​കി​ത്സ​ ​ന​ൽ​കു​ന്ന​തി​നെ​യും​ ​കാ​യ്ഫ​ല​മി​ല്ലാ​ത്ത​ ​മാ​വി​ന് ​പാ​ല​ഭി​ഷേ​കം​ ​ചെ​യ്ത് ​ഫ​ല​മു​ണ്ടാ​ക്കു​ന്ന​തി​നെ​ ​പ​റ്റി​യു​മൊ​ക്കെ​ ​അ​പൂ​ർ​വ​മാ​യ​ ​അ​റി​വു​ക​ൾ​ ​സ​മ്മാ​നി​ക്കു​ന്ന​ ​പു​സ്ത​ക​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹ​ത്തി​ൻ്റേ​തെ​ന്നും​ ​പ​റ​ഞ്ഞു.​ ​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​ ​എ​ഴു​ത്തി​ലും​ ​ജീ​വി​ത​ത്തി​ലും​ ​ആ​ത്മീ​യ​ത​യു​ണ്ടെ​ന്ന് ​അ​മൃ​താ​ന​ന്ദ​മ​യി​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​വി​വേ​കാ​മൃ​താ​ന​ന്ദ​പു​രി​ ​പ​റ​ഞ്ഞു.​ ​ജ​ന​ങ്ങ​ൾ​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​നാ​കു​ക​യെ​ന്ന​ത് ​എ​ളു​പ്പ​മ​ല്ലെ​ന്നും​ ​എ​ന്നാ​ല​ത് ​സാ​ധി​ച്ച​യാ​ളാ​ണ് ​ശ്രീ​ധ​ര​ൻ​ ​പി​ള​ള​യെ​ന്നും​ ​എ​ഴു​ത്തു​കാ​ര​ൻ​ ​പി.​ആ​ർ.​ ​നാ​ഥ​ൻ​ ​പ​റ​ഞ്ഞു.​ ​മ​നു​ഷ്യ​നെ​ ​തെ​റ്റാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​തൊ​ന്നും​ ​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​ ​കൃ​തി​ക​ളി​ലി​ല്ല.​ ​നി​ല​വാ​ര​മു​ള്ള​ ​ക​വി​ത​ക​ളും​ ​സാ​മൂ​ഹ്യ​ ​പ്ര​സ​ക്തി​യു​ള്ള​ ​ക​ഥ​ക​ളും​ ​അ​ദ്ദേ​ഹം​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​വാ​മ​ന​വൃ​ക്ഷ​ത്തി​ൽ​ ​(​ബോ​ൺ​സാ​യ്)​ ​നി​ന്ന് ​വ​ട​വൃ​ക്ഷ​മാ​യി​ ​അ​ദ്ദേ​ഹം​ ​വ​ള​ർ​ന്നു​വെ​ന്നും​ ​പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.