ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇത്തവണ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ലൈബ്രറി പരിധിയിൽ നിന്ന് വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ശ്രിയ.പി, ആയിഷ നംറ, പൂജ.ആർ. നായർ, ദിയ.ബി.പി, ശ്രേയ . എം, ദക്ഷിൺ രാജീവ്, ശ്രേയ ബാബു എന്നിവരെ അനുമോദിച്ചു. എം.ഗിരിജ ഉദ്ഘാടനം ചെയ്തു. പി.എൻ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.ചന്ദ്രശേഖരൻ, പി എ. രാജേഷ്, പി.പി. ഉമ്മർകോയ , പി .ജയചന്ദ്രൻ, പി. വിജയകൃഷ്ണൻ,എം ജി . ശശികുമാർ എന്നിവർ പ്രസംഗിച്ചു. ബാലവേദി സംഗമത്തിൽ നാടക നടനും സാംസ്കാരിക പ്രവർത്തകനുമായ മോഹൻദാസ് കരംചന്ദ് കുട്ടികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |