SignIn
Kerala Kaumudi Online
Sunday, 10 May 2026 7.40 PM IST

അറവു മാലിന്യങ്ങൾ നിക്ഷേപിക്കുന്നു  

Increase Font Size Decrease Font Size Print Page
maalinyam
മാലിന്യ നിക്ഷേപം

പീരുമേട്: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നു, പീരുമേട് പഞ്ചായത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമായ പരുന്തുംപാറ റോഡിൽ കല്ലാർ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ സ്ഥിരമായി അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. പരുന്തുംപാറയിലേക്ക് പോകുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നസ്ഥലത്താണ് മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടിടുന്നത്. അറവു മാംസങ്ങളുടെ അവശിഷ്ടങ്ങൾഉൾപ്പടെ കൊണ്ട് ഇടുന്നത്. കാൽനടയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ദുർഗന്ധം കാരണം ഇതുവഴി പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞദിവസം കുട്ടിക്കാനംഐ എച്ച്.ആർ.ഡി. കോളേജിന്റെ സമീപത്ത് അപ്പോൾസറി മാലിന്യങ്ങൾ കഴിഞ്ഞ ദിവസം കൊണ്ട് നിക്ഷേപിച്ചിരുന്നു.
മാലിന്യ സംസ്‌കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ പീരുമേട് പഞ്ചായത്ത്ഇടപ്പെട്ട് നടത്തുമ്പോൾ മാലിന്യങ്ങൾ സ്ഥിരമായി നിക്ഷേപിച്ച് വന്നിരുന്ന കേന്ദ്രങ്ങൾ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമ്പോൾ സാമൂഹ്യവിരുദ്ധർ പുതിയ താവളങ്ങൾ കണ്ടെത്തി മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്, ഇതിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL