കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൂളക്കാൻ പൊയിൽ, എരഞ്ഞേളിതാഴം,താളിക്കുണ്ട് വയോജന പാർക്ക് എന്നീ സ്ഥലങ്ങളിലും ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു .എൻ അബൂബക്കർ, കെ.കെ.സി നൗഷാദ്, ഷൗക്കത്തലി, എം .കെ സഫീർ, പി. അഷ്റഫ്, കെ .സി ബഷീർ, പി.വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |