കോഴിക്കോട് : ശ്രീനാരായണ ഗുരുവരാശ്രമം തീർത്ഥാടനത്തിലെ രണ്ടാം ദിവസം കലശ പൂജ നടന്നു. പൂജയ്ക്ക് മുന്നോടിയായി നടന്ന സത്സംഗത്തിൽ ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമം നാളേകളിൽ ഗുരുഭക്തരുടെ മലബാറിലെ പ്രമുഖമായ ആത്മീയ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സുധീഷ് കേശവപുരി, രാജീവ് കുഴിപ്പള്ളി, കെ.ബിനുകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മഹാശാന്തി ഹവനം, ഗണപതി ഹോമം, കലശാഭിഷേകം മഹാ ഗുരുപൂജ അന്നദാനം എന്നിവ നടന്നു. വൈകിട്ട് ശിവഗിരി മഠം സ്വാമി ദിവ്യാനന്ദ ഗിരിയുടെ കാർമ്മികത്വത്തിൽ മഹാ സർവൈശ്വര്യ പൂജ, ശ്രീനാരായണ ഗുരുദേവ അഷ്ടോത്തര ശത നാമാർച്ചന, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
ഇന്ന് രാവിലെ 10.30ന് ഗുരുവരാശ്രമ തീർത്ഥാടന സമാപനവും എസ്.എൻ.ഡി.പി യോഗം 122 -ാമത് ജന്മദിനാഘോഷവും നടക്കും. കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം സ്ഥാപന ദിനാഘോഷം കൊച്ചിൻ ബേക്കറി എം.ഡി എം.പി രമേഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |