രാമനാട്ടുകര: രാമനാട്ടുകര ഗവ.യു.പി. സ്ക്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ അനുമോദിച്ചു. 36 യു.എസ്.എസും 22 എൽ.എസ്.എസും കരസ്ഥമാക്കി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഏറ്റവും കൂടുതൽ എൽ.എസ്.എസ്, ഫറോക്ക് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ യു.എസ്.എസ് നേടിയ സ്കൂൾ എന്ന പേര് സമ്പാദിച്ച വിദ്യാർത്ഥികൾക്ക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ് ഉദ്‌ഘാടനം ചെയ്തു മെഡലുകൾ നൽകി അനുമോദിച്ചു. പി.ടി.എ. പ്രസിഡൻറ് .എം.സമീഷ് അദ്ധ്യക്ഷത വഹിച്ചു. നിഷ, കെ.ജയ്സൽ, പി.ടി.എ , എസ് .എം.സി ,എം.പി.ടി.എ, വിദ്യാലയ വികസന സമിതി പ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |