ബേപ്പൂർ: ചെറുവണ്ണൂർ എൻ.പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറിയുടെ വാളക്കട ബാലകൃഷ്ണൻ സ്മാരക പുരസ്കാരവും സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ രചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡും എഴുത്തുകാരൻ കെ പി രാമനുണ്ണി സമ്മാനിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ രാജീവ് അദ്ധ്യക്ഷനായി. വി സുരേന്ദ്രൻ , ബാബുരാജൻ നല്ലൂരങ്ങാടി , രാകേഷ് നാഥ് , പി.പി അക്ഷയ്, കെ.ടി പ്രവീൺ , അഞ്ജലി രാജ്, കെ.പി പ്രജോലിത എന്നിവർ ഉപഹാരങ്ങൾ സ്വീകരിച്ചു. കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ടി രാധാഗോപി, എം ഗിരിജ, വി സുരേന്ദ്രൻ, കെ.പി അജയൻ, എം പത്മകുമാർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |