വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അറുപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന വയോജന കലാമേള നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ ഹാസ്യ കലാകാരൻ സുധൻ കൈവേലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈനി റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധീർ മഠത്തിൽ, യു എം സുരേന്ദ്രൻ മെമ്പർമാരായ ബിന്ദു വള്ളിയിൽ, ജൗഹർ വെള്ളികുളങ്ങര, രഞ്ജിത്ത് എം പി, ഷജിന കൊടക്കാട്ട്, രമ്യ. പി എം,ചന്ദ്രി സി കെ, വിജയ സന്ധ്യ, നിരോഷാ ദനേഷ്, പ്രമീള, സെക്രട്ടറി ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് സ്വാഗതവും വയോജന സംഘടന കൺവീനർ രാജേന്ദ്രൻ നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |