കക്കോടി: അറുപത് കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധി അടക്കാനുള്ള സൗകര്യം നൽകണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കക്കോടി ഘടകം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ജീവിതം മുഴുവൻ കലക്കുവേണ്ടി സമർപ്പിച്ച അറുപതു കഴിഞ്ഞ പല കലാകാരന്മാരും മരുന്നിനുപോലും വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. ഇവർക്ക് പെൻഷൻ അനുവദിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. ജില്ല ട്രഷറർ ഗീരീഷ് ഇല്ലത്തുതാഴം ഉദ്ഘാടനം ചെയ്തു. മേലാൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബിജുനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. റുക്സാന കക്കോടി, അശ്വയ കൃഷ്ണ, നിള നാഥ്, അനുശ്രീ, മുഹമ്മദ് ലെഹാൻ എന്നിവരെ ആദരിച്ചു. വിൽസൺ സാമുവൽ, പി. ഉണ്ണിരാമൻ, മണികണ്ഠൻ ചേളന്നൂർ, ബാബു നാരായണൻ, പ്രിയരാജ് വാണിയത്തൂർ, ടി.ഹസൻ, കെ.ടി. രാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |