മേപ്പയ്യൂർ : ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂരിൽ വീരേന്ദ്രകുമാർ അനുസ്മരണം നടത്തി. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ പതിറ്റാണ്ടുകൾക്ക് ശേഷം വരാൻ പോവുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാൻ കഴിഞ്ഞ ധിഷണാശാലിയായ രാഷ്ട്രീയക്കാരനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു രാഷ്ട്രീയക്കാർക്കിടയിലെ എഴുത്തുകാരനും എഴുത്തുകാർക്കിടയിലെ രാഷ്ട്രീയക്കാരനുമായിരുന്നു വീരേന്ദ്രകുമാർ.
നിഷാദ് പൊന്നം കണ്ടി അദ്ധ്യക്ഷത വഹിച്ചു. സുനിൽ ഓടയിൽ, വി.പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണൻ, പി.പി. ബാലൻ, വി.പി. ദാനിഷ്, എൻ.പി. ബിജു, കെ.എം. ബാലൻ, കൃഷ്ണൻ കീഴലാട്ട്, ടി.ഒ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |