കോഴിക്കോട് : ബേപ്പൂർ പോർട്ടിലെ ജീവനക്കാർക്ക് കുടിശ്ശികയായ ഓവർ ടൈം അലവൻസ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യർക്ക് കേരള എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി നിവേദനം നൽകി. 2023 ജനുവരി മുതൽ ബേപ്പൂർ തുറമുഖത്തെ ഷിപ്പിംഗ് അനുബന്ധ ജോലികൾ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് നടത്തുന്നത്. എന്നാൽ പ്രവൃത്തി ദിവസങ്ങളിൽ ഡ്യൂട്ടി സമയത്തിന് പുറമെയും അവധി ദിവസങ്ങളിലും ജോലി ചെയ്തതിന്റെ ഓവർ ടൈം അലവൻസാണ് കുടിശ്ശികയായി തുടരുന്നത്. 2023 നവംബർ, ഡിസംബർ, 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുകയാണ് ലഭിക്കാത്തത്. വേതനം നൽകുന്നില്ലെങ്കിൽ എൻ.ജി.ഒ അസോ. ശക്‌തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രേംനാഥ് മംഗലശ്ശേരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |