കൊയിലാണ്ടി: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 26ന് ജില്ലയിൽ 20 ലക്ഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ 50,000 ആളുകളെ പങ്കെടുപ്പിക്കും. നഗരസഭ ഓഫീസിൽ ചേർന്ന '2 മില്യൻപ്ലഡ്ജ്, സംഘാടക സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ ഇന്ദിര, കെ. ഷിജു,നിജില പറവക്കൊടി , സി .പ്രജില, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ,എക്സൈസ് ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |