നാദാപുരം: വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്
എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്. നാദാപുരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നാദാപുരത്ത് മികവുത്സവം 2025
സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ്. സംസ്ഥാന ജോ.സെക്രട്ടറി ബി.ദർശിത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം ഇ.കെ.വിജയൻ എം.എൽ.എ. നിർവഹിച്ചു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ലിനീഷ് അരവിക്കര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, മണ്ഡലം പ്രസിഡൻ്റ് അഭിനന്ദ്.കെ എന്നിവർ പ്രസംഗിച്ചു. എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി ഗൗതം ചന്ദ്ര സ്വാഗതവും എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡൻ്റ് അശ്വിൻ മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |