മേപ്പയ്യൂർ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചാവട്ട് ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. താലൂക്ക് തല ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വി.എം സബിത, ഗ്രന്ഥാലയത്തിൽ നിന്ന് കൂടുതൽ പുസ്തകം എടുത്തു വായിച്ച സി.സി ഷമീർ എന്നിവരെ ആദരിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ടി രാജൻ ഉപഹാരം നൽകി. ഷാജി കൊല്ലറോത്ത് മുഖ്യപ്രഭാഷണം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി സുനിൽ , മോഹനൻ വടക്കയിൽ, എൻ.എം ദാമോദരൻ , സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലകൃഷ്ണൻ കിടാവ്, സി.എം സോഫിയ , രവീന്ദ്രൻ നന്ദനം, വേണു കീർത്തനം , ടി .പി രാജേഷ് , ജയരാജൻ വടക്കയിൽ എന്നിവർ പ്രസംഗിച്ചു. എൻ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.വി നാരായണൻ സ്വാഗതവും രാജീവൻ പട്ടേരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |