കുറ്റ്യാടി: ഗവ: താലൂക്ക് ആശുപത്രിയ്ക്ക് നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി വീൽ ചെയറുകൾ കൈമാറി. താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി അബ്ദുൽ മജീദ് ഹാഷിം നമ്പാട്ടിൽ എന്നിവർ ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധയ്ക്ക് വീൽ ചെയറുകൾ കൈമാറി. ചെയർമാൻ ജമാൽ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ ഷാജഹാൻ, ഡോ.സന്ദീപ്, നഴ്സിംഗ് അസി. ബിന്ദു എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ കിണറ്റുംകണ്ടി അമ്മദ് നന്ദിയും പറഞ്ഞു. കെ.ബഷീർ, കെ.കെ കുഞ്ഞമ്മദ്, ഷൈജിത്ത് ഇ.കെ, വി.വി ഫാരിസ്, വി.ജി ഗഫൂർ, ജമാൽ പോതുകുനി നാസർ മുക്കിൽ, വി.അബ്ദുൽ കരിം സി.കെ ഹമീദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |