കൊച്ചി: കാറിൽ രാസലഹരിയും കഞ്ചാവും കടത്തുന്നതിനിടെ യുവാക്കൾ അറസ്റ്റിൽ. ആലുവ കൊമ്പാറ തട്ടാൻവീട്ടിൽ ഫയാസ് ടി. റഹ്മാൻ (25), തൃപ്പൂണിത്തുറ നടമ എസ്.എൻ. റോഡ് തോപ്പിൽവീട്ടിൽ അഭിറാം (25) എന്നിവരാണ് എറണാകുളം എക്സൈസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ആഡംബര കാറിൽനിന്ന് 5.118 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പടമുകൾ സിവിൽലൈൻ റോഡിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹനപരിശോധനയിലാണ് ഇരുവരെയും കാറും കസ്റ്റഡിയിലെടുത്തു. ഇവർക്ക് ലഹരിവസ്തുക്കൾ കൈമാറിയവരെപ്പറ്റി അന്വേഷണം തുടങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |