ബേപ്പൂർ: യൂണിറ്റി ഫുട്ബാൾ ക്ലബ് ഭിന്നശേഷി കുട്ടികൾക്കായി നടത്തി വരുന്ന ക്യാമ്പ് - മഴവില്ലിന്റെ ഭാഗമായി ബഷീർ ഓർമ്മ ദിനത്തിൽ വൈലാലിൽ ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാവിരുന്നും നടന്നു. പ്രഭാഷകൻ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.റനീഷ് അദ്ധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി. ബഷീറിന്റെ മകൻ അനീസ് ബഷീർ, മജീഷ്യൻ പ്രദീപ് ഹുഡിനോ മാജിക്ക് അവതരിപ്പിച്ചു, തണൽ സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ അലീന, യൂത്ത് അലൈവ് കേരള ചെയർമാൻ ബഷീർ പുളിക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ മാന്ത്രിക പ്രകടനവും നടന്നു. അലീന, ബഷീർ , റസീന, മുൻഫിർ, ഷാഫി, സമീർ, സാമ്പാഹ്, കുഞ്ഞാലൻ, അഖിൽ, റഫീഖ്, സഹൽ, സമീർ, റഹബ് എന്നിവർ സംസാരിച്ചു. യൂണിറ്റി എഫ്.സി മഴവിൽ കൺവീനർ ഒ കെ മൻസൂർ അലി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |