
തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസീസ് അന്തരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും.
മലപ്പുറം ജില്ലയിൽ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ തിരഞ്ഞെടുപ്പും സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് മാറ്റി വച്ചിരുന്നു . യു,ഡി.എഫ് സ്ഥാനാർത്ഥിയായ വെട്ടത്ത് ഹസീനയാണ് (52) മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ ഹസീന കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. പായിമ്പാടം അങ്കണവാടി അദ്ധ്യാപികയാണ്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടുചോദിക്കാനായി വീടുകളിലും കുടുംബ യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15ഓടെയാണ് ഹസീന വീട്ടിലെത്തിയത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |