കുന്ദമംഗലം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കുന്ദമംഗലം മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ വേണു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഗംഗാധരൻ ആയാടത്തിൽ അദ്ധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാന മീഡിയ കൺവീനർ പ്രദീപ് ഗോപാൽ മുഖ്യാതിഥിയായി . മണിരാജ് പൂനൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളന്നൂർ ബാലൻ, യതി കാവിൽ, സോപാനം ബാബുരാജ്, ശ്രീമൂർത്തി കൊടുവള്ളി, ബാബു മിഴി, സുമേഷ് ഡാർവിൻ, പ്രമീള സോപാനം, സിന്ധു സുരേഷ്, പ്രേമ താമരശ്ശേരി, പി.ഷൈനിമോൾ എന്നിവർ പങ്കെടുത്തു. മണിരാജ് സ്വാഗതവും സിന്ധു സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രമീള സോപാനം (പ്രസിഡന്റ്), യതി കാവിൽ, ഗംഗാധരൻ ആയാടത്തിൽ(വൈസ് പ്രസിഡന്റുമാർ),സിന്ധു സുരേഷ് (സെക്രട്ടറി), വെള്ളന്നൂർ ബാലൻ, സോപാനം ബാബുരാജ് (ജോ. സെക്രട്ടറിമാർ), മണിരാജ് പൂനൂർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |