വടകര: മണിയൂർ കുന്നത്തുകര വിശ്വകലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കാർഷിക ക്ലബ് രൂപീകരിച്ചു. ഗ്രന്ഥശാലാ സംഘം മണിയൂർ മേഖല കൺവീനർ എം ശ്രീനി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി എം സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ശരത്ത് കുന്നത്ത്കര സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ എം ബാലൻ (സെക്രട്ടറി ), അബ്ദുള്ള കെ (ജോ.സെക്രട്ടറി ), എം കൃഷ്ണൻ (പ്രസിഡന്റ് ), നാസർ കെ പി (വൈസ് പ്രസിഡന്റ് ), ജബ്ബാർ (ട്രഷറർ ). 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുതുതലമുറയിൽ കൃഷിയുടെ പ്രാധാന്യവും അവബോധവും ഉണ്ടാക്കുക, കർഷകരിൽ കൃഷി ആസ്വാദ്യകരവും ലാഭകരവുമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്ലബ് രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |