കുന്ദമംഗലം: ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക, കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, പി.എഫ്. ആർ.ഡി.എ നിയമം പിൻവലിക്കുക, എൻ.പി.എസ്- യു.പി.എസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12ാം ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത്മേഖലാ മാർച്ചും ധർണയും നടത്തി. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ കേരള.എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി പി.സി.ഷജീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |