കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറ്റിയിലെ വിവിധ പെൻഷൻ സംഘടകളുടെ കൂട്ടായ്മ കോഴിക്കോട് വാട്ടർ അതോറിറ്റി ഉത്തര മേഖലാ ചീഫ് എൻജിനിയരുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. 2019 മുതലുള്ള പെൻഷൻ കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികയായ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുക.
സർക്കാർ തിരിച്ചെടുത്ത റവന്യൂ വരുമാനമായ 719 കോടി തിരിച്ചു നൽകുക, നോൺ പ്ലാൻ ഗ്രാന്റ് ബഡ്ജറ്റിൽ അനുവദിച്ചതിലെ
കുടിശിക 667.41 കോടി അനുവദിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് . സി.ഇ ഓഫീസിന് മുമ്പിൽ നടത്തിയ ധർണയിൽ സി.പി സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.മനോഹരൻ, എം.ടി സേതുമാധവൻ, സി.പി പ്രേമരാജൻ, ടി.ത്രിവിക്രമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |