കോഴിക്കോട് : കേരള ചലചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന റീജിയണൽ ഐ.എഫ്.എഫ്.കെ ആഗസ്റ്റ് എട്ട് മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിൽ നടക്കും. എല്ലാ ദിവസവും അഞ്ച് സിനിമകൾ ഓരോ തിയറ്ററിലും പ്രദർശിപ്പിക്കും.
നാല് ദിനം, 58 ചിത്രങ്ങൾ
ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് റീജിയണൽ ഐ.എഫ് എഫ്.കെയിൽ പ്രദർശിപ്പിക്കുന്നത്. 2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 29-ാമത് ഐ.എഫ്.എഫ്.കെ യിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണിവ. ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽഏഴ്, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങളും കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന്, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ച് സിനിമകളും പ്രശസ്ത അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും.
രജിസ്ട്രേഷൻ
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാർത്ഥികൾക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |