നരിക്കുനി: കായിരംഗത്തും വിദ്യാഭ്യാസ രംഗത്തും നേടിയ മികച്ച വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികളെ പ്രതീക്ഷാ കുടുംബശ്രീ അനുമോദിച്ചു. പാലങ്ങാട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജു അദ്ധ്യക്ഷത വഹിച്ചു. സിനി വിശ്വവനാഥൻ സ്വാഗതം പറഞ്ഞു. പഞ്ചാബിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ബോചൊ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ദിൽനാ ശശികുമാറിനെയും കോഴിക്കോട് നടന്ന ഒളിമ്പിക്സിൽ മെഡൽ നേടിയ ഫവാസിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെയും അനുമോദിച്ചു. സഫി കോഡിനേറ്റർ മൂസ റെമി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാൽ, വത്സൻ , ഷിജി, വത്സല തുടങ്ങിയവർ പ്രസംഗിച്ചു. ഷനീഷ ലത്തീഫ് മടവൂർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |