ബേപ്പൂർ : ബേപ്പൂർ മത്‍സ്യഭവന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക്
ബോധവത്ക്കരണം നൽകി. കൗൺസിലർ എം ഗിരിജ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് ഓഫീസർ രമ്യ മോഹൻ , ബേപ്പൂർ കോസ്റ്റ് ഗാർഡ് പ്രധാൻ നാവിക്ക് സുമേഷ്, കോസ്റ്റൽ എസ്.ഐ സത്യൻ ജീവൻ, മത്സ്യ ഭവൻ ഫിഷറീസ് ഓഫീസർ ബബിത എന്നിവർ പ്രസംഗിച്ചു. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, തീരമൈത്രി,വി എഫ് എം സി അംഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. കോസ്റ്റ് ഗാർഡിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഇന്ററാക്ഷൻ പ്രോഗ്രാമും ഹർ ഘർ തിരങ്ക ക്യാമ്പയിനും നടന്നു. ബേപ്പൂർ മത്സ്യഭവൻ ഓഫീസർ ഡോ.വിജുല കെ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |