SignIn
Kerala Kaumudi Online
Sunday, 05 October 2025 4.39 AM IST

തുരങ്കപാത നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ജനമൊഴുകി, ആഘോഷമാക്കി മുഖ്യമന്ത്രിയും നാടും.. തുരങ്കം തുടങ്ങി; തടസം നീക്കാൻ

Increase Font Size Decrease Font Size Print Page
getdrf
ആ​ന​ക്കാം​പൊ​യി​ൽ​ ​​​ ​ക​ള്ളാ​ടി​ ​​​ മേ​പ്പാ​ടി​ ​തു​ര​ങ്ക​പാ​ത​യു​ടെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സം​സാ​രി​ക്കു​ന്നു.​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ലഗോ​പാ​ൽ,​ ​പ​ട്ടി​ക​ ​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​മ​ന്ത്രി​ ​ഒ.​ആ​ർ​ കേ​ളു,​ ​വ​നം​ ​മ​ന്ത്രി​ ​എ.​ ​കെ​ ​ശ​ശീ​ന്ദ്ര​ൻ,​ ​താ​മ​രശ്ശേ​രി​ ​ബി​ഷ​പ്പ് ​മാ​ർ​ ​റെ​മി​ജിയോ​സ് ​ഇ​ഞ്ച​നാ​നി​യ​ൽ,​ ​ടി​ ​സി​ദ്ധി​ഖ്,​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തിരുവമ്പാടി: കനത്ത മഴയിലും ആനക്കാംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആളുകൾ ഒഴുകിയെത്തി. ദീർഘകാലമായി ഒരു ജനത കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ സന്തോഷം അവരുടെ മുഖങ്ങളിൽ മിന്നി മറിഞ്ഞു. ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നൽകുന്നതും വയനാട്, കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മുൻതൂക്കം നൽകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അവർ പടക്കം പൊട്ടിച്ചും നിറഞ്ഞ കരഘോഷങ്ങളോടെയുമാണ് സ്വീകരിച്ചത്. തങ്ങളുടെ സ്വപ്ന പദ്ധതി പൂവണിയുന്നത് കാണാൻ ഉച്ചയ്ക്ക് മുൻപേ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് കാണാനായി വയനാട് മേപ്പടിയിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഗൗണ്ടിൽ ഇടം കിട്ടാത്തവർ പുറത്ത് കനത്ത മഴയിലും കുടയും ചൂടി മുഖ്യമന്ത്രിയുടെ വാക്കുകളെ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു.

തുരങ്കപാത യാഥാർഥ്യമാകുന്നതിലൂടെ വാണിജ്യ, കാർഷിക, വിനോദ സഞ്ചാര മേഖലകൾക്ക് വലിയ കുതിപ്പുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രപരമായും പാരിസ്ഥിതികമായും സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് വയനാട്. ജനങ്ങളുടെ ജീവിതവും ജീവനോപാദികളും സംരക്ഷിക്കപ്പെടണം. ഭൂമിയിലെ വിഭവങ്ങൾ മെച്ചപ്പെട്ട നിലയിൽ വരും തലമുറയ്ക്ക് കൈമാറുക എന്ന സുസ്ഥിര വികസന മാതൃകയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ, സുരക്ഷിതമായി യാത്ര ചെയ്യാം. കോഴിക്കോട്ടെ മികച്ച സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരാണ് വയനാട് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന വയനാടന്‍ ജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യവും നിറവേറും. യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തേയില തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയും വര്‍ദ്ധിപ്പിക്കും. പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ നിര്‍മ്മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാദ്ധ്യതകളും വര്‍ദ്ധിക്കും. കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ

ആരവമായി ഘോഷയാത്ര

തുറന്ന ജീപ്പിൽ പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, വയനാട് എം. എൽ.എ ടി സിദ്ധിഖ് എന്നിവർ വാദ്യഘോഷങ്ങയുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് ചടങ്ങ് നടന്ന ആനക്കാം പൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. ഘോഷയാത്രയിലും നൂറു കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ജനപ്രധിനിധികളും പങ്കെടുത്തു. ഉച്ചക്ക് നാലുമണിയോടെയാണ് ചടങ്ങ് നടന്നതെങ്കിലും ജന പ്രതിനിധികൾ അടക്കം പലരും നേരത്തെ തന്നെ എത്തിയിരുന്നു. പ്രതിസന്ധികൾ ഉണ്ടായപ്പോഴും സർക്കാർ തുരങ്കപാത പദ്ധതി യാഥാർത്ഥ്യമാക്കി മാറ്റിയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന പദ്ധതി തറക്കല്ലിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാക്കി മാറ്റുകയല്ല സർക്കാർ ചെയ്തതെന്നും 6000 കോടി രൂപ മുടക്കി വിഴിഞ്ഞം പദ്ധതിയും ദേശീയ പാതയുടെ നിർമ്മാണവുമെല്ലാം സർക്കാരിൻ്റെ വികസന കാഴ്ചപ്പാടിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കാർഷിക, ടൂറിസം മേഖലകൾക്ക് പുത്തനുണർവുണ്ടാകുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു പറഞ്ഞു.

ഇ​ര​ട്ട​ ​തു​ര​ങ്ക​ ​പാത പൂ​ർ​ത്തി​യാ​കും​ ​നാ​ല് ​വ​ർ​ഷം​ ​കൊ​ണ്ട്

കോ​ഴി​ക്കോ​ട്:​ ​വ​യ​നാ​ട് ​-​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളെ​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ 8.73​ ​കി​ലോ​മീ​റ്റ​ർ​ ​തു​ര​ങ്ക​പാ​ത​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ടി​സ്‌​ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​തും​ ​ഇ​ന്ത്യ​യി​ലെ​ ​മൂ​ന്നാ​മ​ത്തെ​ ​ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​തു​മാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​ഇ​ര​ട്ട​ ​തു​ര​ങ്ക​പാ​ത​യാ​ണ് ​(​ട്വി​ൻ​ ​ട്യൂ​ബ് ​ട​ണ​ൽ​)​ ​ഇ​ത്.​ ​പ​ദ്ധ​തി​യു​ടെ​ ​ന​ട​ത്തി​പ്പി​നും​ ​നി​ർ​വ​ഹ​ണ​ത്തി​നു​മു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​പ​ർ​പ്പ​സ് ​വെ​ഹി​ക്കി​ൾ​ ​(​എ​സ്.​പി.​വി​)​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡാ​ണ്.​ ​നാ​ല് ​വ​ർ​ഷം​ ​കൊ​ണ്ട് ​പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​വും.

​പ​ദ്ധ​തി​ ​ചെ​ല​വ് ​-2134.​ 5​ ​കോ​ടി​ ​രൂപ
​മേ​ൽ​നോ​ട്ട​ ​ചു​മ​ത​ല​:​ ​സം​സ്ഥാ​ന​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ്
​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്:​ 2029ൽ
​നി​ർ​മി​ക്കു​ന്ന​ ​ക​മ്പ​നി​:​ ​ഭോ​പ്പാ​ൽ​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ദി​ലി​പ് ​ബി​ൽ​ഡ്കോ​ൺ,​ ​കൊ​ൽ​ക്ക​ത്ത​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​റോ​യ​ൽ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ചർ
​ഇ​ര​ട്ട​ ​തു​ര​ങ്ക​പ്പാ​ത​യു​ടെ​ ​ആ​കെ​ ​ദൂ​രം​:​ 18.735​ ​കി​ലോ​മീ​റ്റർ
​തു​ര​ങ്ക​ത്തി​ൻ്റെ​ ​ദു​രം​:​ 11​ ​കി​ലോ​മീ​റ്റർ
​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ 5.58​ ​കി​ലോ​മീ​റ്റ​ർ,
കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ 3.15​ ​കി​ലോ​മീ​റ്റർ
​തു​ര​ങ്ക​പ്പാ​ത​യ്ക്ക് 10​ ​മീ​റ്റ​ർ​ ​വീ​തി.​ ​തു​ര​ങ്ക​ത്തി​ൽ​ ​ആ​റു​ ​വ​ള​വു​ക​ൾ.​ ​ഓ​രോ​ 300​ ​മീ​റ്റ​റി​ലും​ ​തു​ര​ങ്ക​ങ്ങ​ളെ
ബ​ന്ധി​പ്പി​ക്കു​ന്ന​ ​ക്രോ​സ് ​പാ​സേ​ജ്

ടൂ​റി​സം​ ​-​ ​വ്യാ​വ​സാ​യി​ക​ ​വി​ക​സ​ന​ത്തി​ന് ​കു​തി​പ്പാ​വും​ ​തു​ര​ങ്ക​പാത

തി​രു​വ​മ്പാ​ടി​:​ ​മ​ല​ബാ​റി​ന്റെ​ ​ടൂ​റി​സം​ ​-​ ​വ്യ​വ​സാ​യി​ക​ ​വി​ക​സ​ന​ത്തി​ന് ​കു​തി​പ്പാ​വാ​ൻ​ ​തു​ര​ങ്ക​പാ​ത.​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​-​ ​ക​ള്ളാ​ടി​ ​-​ ​മേ​പ്പാ​ടി​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​അ​പ്രോ​ച്ച് ​റോ​ഡ് ​ഉ​ൾ​പ്പ​ടെ​ 8.73​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​നാ​ലു​വ​രി​ ​ഇ​ര​ട്ട​ ​തു​ര​ങ്ക​പ്പാ​ത​യാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​താ​മ​ര​ശേ​രി​ ​ചു​രം​ ​ഒ​ഴി​വാ​ക്കി​ ​വ​യ​നാ​ട്ടി​ലെ​ത്താ​നു​ള്ള​ ​എ​ളു​പ്പ​വ​ഴി​ക്ക് 2,134​ ​കോ​ടി​യാ​ണ് ​നി​ർ​മാ​ണ​ ​ചെ​ല​വ്.​ ​പ​ദ്ധ​തി​ ​നാ​ലു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ടെ​ത്തി​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​വൃ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യ​തോ​ടെ​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​നാ​ട്.

ദൂ​ര​വും​ ​സ​മ​യ​വും​ ​കു​റ​യും
തു​ര​ങ്ക​പ്പാ​ത​ ​വ​രു​ന്ന​തോ​ടെ​ ​വ​യ​നാ​ട്ടി​ലേ​ക്കു​ള്ള​ ​ദൂ​ര​വും​ ​സ​മ​യ​വും​ ​കു​റ​യും.​ ​മേ​പ്പാ​ടി​യി​ലേ​ക്ക് 8.2​ ​കി​ലോ​മീ​റ്റ​റി​ന്റേ​യും​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ലേ​ക്ക് ​ഒ​രു​ ​കി​ലോ​മീ​റ്റ​റി​ന്റേ​യും​ ​കു​റ​വാ​ണു​ണ്ടാ​കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​ജി​ല്ലാ​ ​ആ​സ്ഥാ​ന​മാ​യ​ ​ക​ൽ​പ​റ്റ​യി​ലേ​ക്ക് ​ഏ​ഴു​ ​കി​ലോ​മീ​റ്റ​റും​ ​മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് 12​ ​കി​ലോ​മീ​റ്റ​റും​ ​അ​ധി​കം​ ​സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും.​ ​പ​ക്ഷെ​ ​ഹെ​യ​ർ​പി​ൻ​ ​വ​ള​വു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ​ഇ​പ്പോ​ഴെ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​പ​കു​തി​ ​സ​മ​യം​ ​മാ​ത്ര​മേ​ ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ​ ​വേ​ണ്ടി​വ​രു​ക​യു​ള്ളൂ.​ ​ഊ​ട്ടി,​ ​മൈ​സു​രു,​ ​ബെം​ഗ​ളൂ​രു​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​യും​ ​സു​ഗ​മ​മാ​കും.​ ​മ​ല​ബാ​റി​ന്റെ​ ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​നും​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യാ​ണ് ​ആ​ന​ക്കാം​പൊ​യി​ൽ​ ​-​ ​മേ​പ്പാ​ടി​ ​തു​ര​ങ്ക​പാ​ത​ ​ന​ൽ​കു​ന്ന​ത്.സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഇ​ര​ട്ട​ ​തു​ര​ങ്ക​പാ​ത​യാ​ണ് ​എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ​ ​പാ​ത​യും​ ​ടൂ​റി​സം​ ​സ്‌​പോ​ട്ടാ​യി​ ​മാ​റും.​ ​തു​ര​ങ്ക​പാ​ത​യി​ലൂ​ടെ​ ​ച​ര​ക്ക് ​നീ​ക്കം​ചെ​യ്യാ​ൻ​ ​സു​ഗ​മ​മാ​കു​ന്ന​തോ​ടെ​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​യാ​യും​ ​തു​ര​ങ്ക​പാ​ത​ ​മാ​റും.​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ,​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​നീ​ക്ക​വും​ ​എ​ളു​പ്പ​മാ​കും.

മു​ഖ്യ​മ​ന്ത്രി​യി​ല്ലെ​ങ്കിൽതു​ര​ങ്ക​ ​പാ​ത​ ​ഇ​ല്ല​;​ ​താ​മ​ര​ശ്ശേ​രി​ ​ബി​ഷ​പ്പ്

കോ​ഴി​ക്കോ​ട്:​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​-​ ​ക​ള്ളാ​ടി​ ​-​ ​മേ​പ്പാ​ടി​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​താ​മ​ര​ശ്ശേ​രി​ ​ബി​ഷ​പ്പ് ​മാ​ര്‍​ ​റെ​മി​ജി​യോ​സ് ​ഇ​ഞ്ച​നാ​നി​യ​ൽ.​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​പോ​ലെ​ ​നി​ശ്ച​യ​ദാ​ര്‍​ഢ്യ​മു​ള്ള​ ​ഒ​രാ​ള്‍​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​ബി​ഷ​പ്പ് ​മാ​ര്‍​ ​റെ​മി​ജി​യോ​സ് ​ഇ​ഞ്ച​നാ​നി​യ​ൽ​ ​പ​റ​ഞ്ഞു.​ ​ത​ട​സ​ങ്ങ​ൾ​ ​ഒ​ന്നി​നു​പി​റ​കേ​ ​ഒ​ന്നാ​യി​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​അ​തി​നെ​യെ​ല്ലാം​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​തു​ര​ങ്ക​പാ​ത​ ​സ​ര്‍​വേ​ക്കാ​യി​ ​ബ​ജ​റ്റി​ൽ​ ​പ​ണം​ ​അ​നു​വ​ദി​ച്ച​ ​കെ.​എം​ ​മാ​ണി​ക്കും​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ക്കും​ ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും​ ​ബി​ഷ​പ്പ് ​പ​റ​ഞ്ഞു.​ ​തു​ര​ങ്ക​പാ​ത​ ​യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ​ ​ഇ​ട​പെ​ട്ട​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്ന് ​ടി.​ ​സി​ദ്ദി​ഖ് ​എം.​എ​ൽ.​എ​യും​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​ക്ക് ​നേ​ര​ത്തെ​ ​ര​ണ്ടു​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യെ​യും​ ​കെ.​എം​ ​മാ​ണി​യേ​യും​ ​ഓ​ർ​ക്കു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണ​ ​ഉ​ദ്ഘാ​ട​നം വ​യ​നാ​ട്ടി​ൽ​ ​നി​ന്നും​ ​പ​ങ്കെ​ടു​ത്ത​ത് ​ആ​യി​ര​ങ്ങൾ

മേ​പ്പാ​ടി​:​ ​ആ​ന​ക്കാം​പൊ​യി​ലി​ൽ​ ​ന​ട​ന്ന​ ​തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണ​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്നും​ ​പ​ങ്കെ​ടു​ത്ത​ത് ​ആ​യി​ര​ങ്ങ​ൾ.​ ​മേ​പ്പാ​ടി​യി​ൽ​ ​നി​ന്നും​ ​സം​ഘാ​ട​ക​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ​ആ​ളു​ക​ൾ​ ​ആ​ന​ക്കാം​പൊ​യി​ലി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​അ​ർ​പ്പി​ച്ച്‌​ ​മേ​പ്പാ​ടി​ ​ടൗ​ണി​ൽ​ ​പ്ര​ക​ട​ന​വും​ ​ന​ട​ത്തി.​ ​ബ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തു​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​വ​ലി​യ​ ​ജു​മാ​ ​മ​സ്ജി​ദ് ​പ​രി​സ​ര​ത്ത് ​പ്ര​ക​ട​നം​ ​അ​വ​സാ​നി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വി​ധ​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യി​ ​ആ​ളു​ക​ൾ​ ​ആ​ന​ക്കാം​പൊ​യി​ലി​ലേ​ക്ക് ​യാ​ത്ര​ ​പു​റ​പ്പെ​ട്ടു.​ ​വ​യ​നാ​ടി​ന്റെ​ ​ചി​ര​കാ​ല​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്‌​ ​നേ​രി​ട്ടു​ ​കാ​ണാ​നാ​യ​തി​ൽ​ ​സ​ന്തോ​ഷം​ ​ഉ​ണ്ടെ​ന്ന് ​ക​ർ​മ്മ​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​കെ.​പി​ ​ഹൈ​ദ​ര​ലി​ ​പ​റ​ഞ്ഞു.​ ​ആ​ഴ്ച​ക​ൾ​ക്കു​ ​മു​ൻ​പ് ​ത​ന്നെ​മേ​പ്പാ​ടി​യി​ൽ​ ​സം​ഘാ​ട​ക​ ​സ​മി​തി​യു​ടെ​യും​ ​ക​ർ​മ്മ​സ​മി​തി​യു​ടെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​വ​യ​നാ​ടി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് ​ഉ​റ​പ്പാ​യെ​ന്ന് ​ഇ​വ​ർ​ ​പ​റ​യു​ന്നു.
തു​ര​ങ്ക​ ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​അ​ടു​ത്ത​ദി​വ​സം​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ൾ​ ​എ​ന്തു​മ്പോ​ൾ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കാ​നും​ ​ഇ​വ​ർ​ ​ത​യ്യാ​റെ​ടു​ക്കു​ന്നു​ണ്ട്.​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​തു​ര​ങ്ക​പാ​ത​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ​ ​ഏ​റ്റ​വും​ ​വി​ക​സ​നം​ ​നേ​ടു​ന്ന​ ​സ്ഥ​ല​മാ​യി​ ​മേ​പ്പാ​ടി​ ​മാ​റും.​ ​വ​യ​നാ​ട്ടി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​മേ​പ്പാ​ടി​യി​ൽ​ ​ടൂ​റി​സം​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​നും​ ​തു​ര​ങ്ക​പാ​ത​ ​കാ​ര​ണ​മാ​കും.​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​ൻ​പ് ​ത​ന്നെ​ ​ആ​വി​ഷ്‌​ക​രി​ച്ച​താ​ണ് ​ചു​രം​ ​ബ​ദ​ൽ​ ​പാ​ത​ക​ളാ​യ​ ​മേ​പ്പാ​ടി​ ​-​ ​ക​ള്ളാ​ടി​ ​-​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​തു​ര​ങ്ക​ ​പാ​ത,​ ​മേ​പ്പാ​ടി​ ​-​ ​നി​ല​മ്പൂ​ർ​ ​പാ​ത​ ​എ​ന്നി​വ.​ ​ഇ​രു​പാ​ത​ക​ളും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് ​പ​ല​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​യാ​ണ് ​കു​റേ​ക്കൂ​ടി​ ​മു​ന്നേ​റി​യ​ത്.​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​ന​ത്തി​ന് ​അ​വി​വാ​ദ്യം​ ​അ​ർ​പ്പി​ച്ച് ​കൊ​ണ്ട് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​യ​നാ​ട്ടി​ൽ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​പു​ൽ​പ്പ​ള​ളി​യി​ൽ​ ​ന​ട​ന്ന​ ​പ്ര​ക​ട​നം​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​മെ​മ്പ​ർ​ ​എം.​വി.​ജ​യ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.