വിലങ്ങാട്: വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ പുനരധിവാസ ഫണ്ട് അകാരണമായി തടഞ്ഞുവെച്ച് ഭവന നിർമ്മാണം വൈകിപ്പിക്കുന്ന സർക്കാർ നടപടിയിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫണ്ട് ഒരു വർഷമായി തടഞ്ഞുവെച്ച എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി വേണം. ഉന്നതയിലെ വീട് നിർമ്മാണത്തിന് സർക്കാർ അനുവദിച്ചത് ആറ് ലക്ഷം രൂപയാണ് . എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും നാല് ലക്ഷം രൂപമാത്രമാണ് അനുവദിച്ചത് . നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഫണ്ട് നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് മണ്ഡലം പ്രസിഡന്റ് എം.സി.അനിഷ് പറഞ്ഞു. നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം. സി അനീഷ് , അഡ്വ .ജോയ് ജെയിൻ, പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മാത്യു, മാമ്പറ്റ ബാലൻ, കെ.കെ. കുങ്കൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |