കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഇനി പുതുമോടിയണിയും. സെൻട്രൽ ബ്ലോക്ക് പൊളിച്ച് മാറ്റുന്നത് ഉൾപ്പെടെ ഒന്നാംഘട്ട നവീകരണത്തിനായി 18 കോടിയുടെ ഡി.പി ആറിന് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. ഡി.പി.ആർ തയാറാക്കുന്നതിന് പി.സി. റഷീദ് ആൻഡ് അസോസിയേറ്റ്‌സുമായാണ് കോർപ്പറേഷൻ ധാരണയിലായത്. നേരത്തെ 27 കോടിയുടെ മാസ്റ്റർ പ്ലാനാണ് സ്റ്റാൻഡ് നവീകരിക്കാനായി തയ്യാറാക്കിയിരുന്നത്. കെ ട്ടിടത്തിലെ ഫയർ ആൻഡ് സേഫ്റ്റി പൂർണ തോതിൽ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തിയും മുൻവശത്തെ ബ്ലോക്കിന്റെ നവീകരണവും ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കാൻ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പദ്ധതി കടലാസിലുറങ്ങാതെ വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് യു.ഡി കൗൺസിലറായ കെ.മൊയ്തീൻ കോയ പറഞ്ഞു. 30 വർഷത്തിലേറെ പഴക്കമു ള്ള സ്റ്റാൻഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ സ്റ്റാൻഡ് നവീകരിക്കണമെന്ന് വ്യാപാരികളും സ്വകാര്യ ബസ് ഓപറേറ്റർമാരും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് 18ന് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ വടക്കു ഭാഗത്തെ കടകൾക്ക് തീപിടിക്കുകയും കോടികളുടെ നഷ്ടത്തിനിടയാക്കുകയും ചെയ്തിരുന്നു.
'അഴക് ' മങ്ങുന്നു
നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തിൽ കരാർ ഏജൻസികൾ വരുത്തുന്ന വീഴ്ചക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ കെ.സി. ശോഭിതയുടെ ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ട്വിൻബിന്നുകൾ സാനിറ്ററി നാപ്കിനും ഡയപ്പറും ഉൾപ്പെടെയുള്ള മാലിന്യങ്ങളാൽ നിറഞ്ഞു.ട്വിൻബിന്നുകൾ വൃത്തിഹീനമാക്കുന്നതിന് വാർഡുകൾ തോറും ബോധവൽക്കരണമാണ് വേണ്ടതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |