നാദാപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നടത്തിവരുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി ഒ.ബി.സി മോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം എം.പി രാജൻ ഉദ്ഘാടനം ചെയ്തു . ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. സതീശൻ മോയച്ചേരി , അഭിൻ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ചന്ദ്രൻ മത്തത്, കല്ലാച്ചി ഏരിയ പ്രസിഡന്റ് സുരേഷ് ആയടത്തിൽ, ഒ.ബി.സി മോർച്ച ജില്ലാ ഭാരവാഹികളായ വി.പി ചന്ദ്രൻ, ലിബേഷ് നാദാപുരം, ലോഹിതാക്ഷൻ താലായി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |