കല്ലാച്ചി: വിഷ്ണുമംഗലം പി.കെ രാജൻ വായനശാല ആൻഡ് ഗ്രന്ഥാലയം പാലിയേറ്റീവ് സംഗമം "ഹൃദയപൂർവം സാന്ത്വനത്തിന്റെ സ്നേഹത്തണൽ" സംഘടിപ്പിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് കെ.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു, മെമ്പർ ടി.രാജൻ , വാർഡ് മെമ്പർ വി.പി. കുഞ്ഞിരാമൻ, കെ.പി.കുമാരൻ , കെ. ബാലകൃഷ്ണൻ, എ.എം.ചാത്തു, സിനിമാ താരം ശ്രീജിത്ത് കൈവേലി എന്നിവർ പങ്കെടുത്തു. കെ.പി പവിത്രൻ, എ.എം രാഘവൻ സി.ഷിനോജ്, വിനു വടക്കയിൽ, കെ.വി. രാജേഷ്, കെ.എം സജിത്ത്, പി. പവിത്രൻ, പി.കെ ശൈലജ, ദീപ അജിൻ.എം, രതീഷ് കെ.വി, അജിൻകുമാർ, വിജിത്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ.സതീശൻ സ്വാഗതവും കെ.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |