ബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് അശാസ്ത്രീയ വാഹന പ്രവേശന ഫീസ് വർദ്ധനവിനെതിരെ 'തുറമുഖത്തെ വിവിധ തൊഴിലാളി സംഘടനകളുടേയും ചരക്ക് ഏജൻ്റ്മാരുടെ സംഘടനയായ സവാസ്ക്ക (സെയ്ലിങ്ങ് വെസൽ ഏജൻ്റസ് ആൻ്റ് ഷിപ്പ്മെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ) യുടേയും നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സവാസ്ക്കയുടെ നേതൃത്വത്തിൽ പോർട്ട് ഓഫീസർ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, എന്നിവർക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. കെ.വി റഫീഖ്, എൻ മുഹമ്മദ് നദീർ, ബി ബഷീർ , യു ബാബു , പി. ആർ മുകുന്ദൻ, അബ്ദുൾ സലീം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |